ഐപിഎലില്‍ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ താരത്തിന് പകരക്കാരനെ ഓസ്ട്രേലിയയില്‍ നിന്ന് തന്നെ കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഓസ്ട്രേലിയന്‍ മുന്‍ നിര പേസര്‍ ജോഷ് ഹാസല്‍വുഡിന് പകരം ഓസ്ട്രേലിയയുടെ തന്നെ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജോഷ് ഫിലിപ്പ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് പിന്നാലെ പിഎലില്‍ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ താരമായിരുന്നു ബെഹ്രെന്‍ഡോര്‍ഫ്.

2019 സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്‍ അരങ്ങേറ്റം കുറിച്ച താരം 5 മത്സരങ്ങളില്‍ നിന്ന് അത്ര തന്നെ വിക്കറ്റാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി 11 ഏകദിനങ്ങളും 7 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ബെഹ്രെന്‍ഡോര്‍ഫ്.

Exit mobile version