മടങ്ങി വരവില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ, മുംബൈയ്ക്കായി എവിന്‍ ലൂയിസിന്റെ അരങ്ങേറ്റം

ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുമ്പോള്‍ മത്സരം പൊടിപാറുമെന്ന് ഉറപ്പാണ്. മാര്‍ക്ക് വുഡ്, ഡ്വെയിന്‍ ബ്രാവോ, ഷെയിന്‍ വാട്സണ്, ഇമ്രാന് താഹിര്‍ എന്നിവരാണ് ചെന്നൈ നിരയിലെ വിദേശ താരങ്ങള്‍.
മുംബൈയ്ക്കായി മയാംഗ് മാര്കാണ്ഡേയാണ് ടീമിലെ അറിയപ്പെടാത്ത താരം. മുസ്തഫിസുര്‍ റഹ്മാന്, മിചച്ല് മക്ലെനാഗന്, എവിന്‍ ലൂയിസ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് മുംബൈയുടെ വിദേശികള്‍.
ചെന്നൈ: ഷെയിന്‍ വാട്സണ്, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ഹര്ഭജന് സിംഗ്, ദീപക് ചഹാര്‍, ഇമ്രാന് താഹിര്‍, മാര്‍ക്ക് വുഡ്
മുംബൈ: എവിന്‍ ലൂയിസ്, ഇഷാന് കിഷന്, രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, മയാംഗ് മാര്‍കാണ്ഡേ, മിച്ചല്‍ മക്ലെനാഗന്, മുസ്തഫിസുര്‍ റഹ്മാന്, ജസ്പ്രീത് ബുംറ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial