ക്യാപ്റ്റൻ ധോണി കിടു, ചഹാർ മനസ് തുറക്കുന്നു

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ കൂൾ മഹേദ്രസിങ് ധോണി ഒരു പ്രതിഭാസമാണെന്നു അടിവരയിട്ട് ചെന്നൈ താരം ദീപക് ചഹാർ. ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് – ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിനിടെ ക്യാപ്റ്റൻ കൂൾ കലിപ്പിലായിരുന്നു. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നിർണായകമായ ഓവറിൽ ആദ്യ രണ്ടു പന്തുകളിൽ ദീപക് ചഹാർ തുടർച്ചയായ രണ്ടു ബീമറുകൾ എറിഞ്ഞതാണ് ധോണിയെ ദേഷ്യം പിടിപ്പിച്ചത്.

എന്നാൽ പിന്നീട് ചഹാറിനു വേണ്ട ഉപദേശങ്ങൾ കളിക്കളത്തിൽ തന്നെ ധോണി നൽകിയിരുന്നു. 39 റൺസ് മാത്രമായിരുന്നു അപ്പോൾ പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. പിന്നീട് പന്തെറിഞ്ഞ ചഹാർ കിങ്‌സ് ഇലവനെ സുപ്രധാനമായ മില്ലറിന്റെ വിക്കറ്റ് നേടുകയും ചെയ്തു. എന്നാൽ മത്സര ശേഷം ക്യാപ്റ്റൻ കൂൾ ഹാപ്പിയാകുകയും തന്നെ അഭിന്ദിക്കുകയും ചെയ്തുവെന്ന് ചഹാർ പറഞ്ഞു.

Exit mobile version