Picsart 22 12 23 15 41 26 427

ബ്രാവോയ്ക്ക് പകരം ബെന്‍ സ്റ്റോക്സ്, ധോണിയ്ക്കൊപ്പം ചെന്നൈയിൽ കളിക്കുവാന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ പ്രധാന വെല്ലുവിളിയെ അതിജീവിച്ചാണ് ചെന്നൈ ഈ സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്. 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബെന്‍ സ്റ്റോക്സിനെ സ്വന്തമാക്കിയത്.

തങ്ങളുടെ പഴയ താരത്തിനായി രാജസ്ഥാന്‍ ആദ്യം എത്തിയെങ്കിലും കൈവശം വെറും 7.45 കോടി രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആര്‍സിബിയാണ് ആദ്യ ഘട്ടത്തിൽ സ്റ്റോക്സിനായി രാജസ്ഥാനൊപ്പം ലേലത്തിൽ പങ്കെടുത്തതെങ്കിലും പിന്നീട് ലക്നൗവും സൺറൈസേഴ്സും തമ്മിലായി പോരാട്ടം.

സൺറൈസേഴ്സ് പിന്മാറിയപ്പോള്‍ ലക്നനൗവുമായി ലേലപ്പോരിലേക്ക് ചെന്നൈ എത്തി.

Exit mobile version