Site icon Fanport

ഐപിഎലില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ പേരുകള്‍ പരസ്യത്തിന് ഉപയോഗിക്കുന്നത് വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ

ഐപിഎലിനിടെ ഓസ്ട്രേലിയന്‍ താരങ്ങളുടെ പേരുകള്‍ പരസ്യത്തിന് ഉപയോഗിക്കുന്നത് വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നല്‍കിയ നിര്‍ദ്ദേശത്തില്‍ ആണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ ഉപാധികള്‍ മുന്നോട്ട് വെച്ചുവെന്ന് അറിയിച്ചത്. ബെറ്റിംഗ്, ഭക്ഷണ സാധനം അല്ലെങ്കില്‍ ഫുഡ് ചെയിന്‍, മദ്യം അല്ലെങ്കില്‍ സിഗറെറ്റുകളുടെ പരസ്യം എന്നിവയില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ പേരോ വ്യക്തിഗത ഫോട്ടോയോ പാടില്ലെന്നാണ് നിര്‍ദ്ദേശം.

പ്രധാന സ്പോണ്‍സര്‍മാര്‍ക്ക് ഇവരുടെ ഫോട്ടോ ടീം ഫോട്ടോയുടെ ഭാഗമായി ഉപയോഗിക്കാമെന്നും നിര്‍ദ്ദേശമുണ്ട്. 19 ഓസ്ട്രേലിയന്‍ താരങ്ങളാണ് 2021 ഐപിഎലില്‍ പങ്കെടുക്കുന്നത്.

Exit mobile version