കൗൾടർനൈൽ വീണ്ടും മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ

ഓസ്ട്രേലിയൻ ബൗളിംഗ് ആൾറൗണ്ടർ ആയ നഥൻ കൗൾടർനൈൽ മുംബൈ ഇന്ത്യൻസിനായി തന്നെ കളിക്കും. 5 കോടി നൽകിയാണ് കൗൾടർനൈലിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 33കാരനായ താരം കഴിഞ്ഞ സീസണിലും മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു. ഇത് മൂന്നാം തവണയാണ് താരം മുംബൈക്ക് വേണ്ടി കളിക്കുന്നത്. 133 ട്വി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 156 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Exit mobile version