Devonconway

കോൺവേ അടിയോടടി!!! ചെന്നൈയ്ക്ക് 200 റൺസ്

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ റണ്ണടിച്ച് കൂട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഡെവൺ കോൺവേ നേടിയ 92 റൺസിന്റെ ബലത്തിലാണ് ചെന്നൈ 200/4 എന്ന സ്കോര്‍ നേടിയത്.

ഓപ്പണിംഗ് വിക്കറ്റിൽ ഡെവൺ കോൺവേയും റുതുരാജ് ഗായക്വാഡും ചേര്‍ന്ന് 86 റൺസിന്റെ തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്.

റുതുരാജിനെ സിക്കന്ദര്‍ റാസയുടെ ഓവറിൽ ജിതേഷ് ശര്‍മ്മ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ താരം 37 റൺസാണ് നേടിയത്. വൺ ഡൗൺ ആയി എത്തിയ ശിവം ഡുബേയും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ താരം 17 പന്തിൽ 28 റൺസ് നേടി പുറത്തായി. 44 റൺസാണ് കോൺവേയും ഡുബേയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയത്. അര്‍ഷ്ദീപിനായിരുന്നു വിക്കറ്റ്.

അവസാന ഓവറിലെ അവസാന രണ്ട് പന്തിൽ സിക്സര്‍ നേടി ധോണി ചെന്നൈയുടെ സ്കോര്‍ 200ലേക്ക് എത്തിയ്ക്കുകയായിരുന്നു. കോൺവേ 52 പന്തിൽ നിന്ന് 92 റൺസാണ് നേടിയത്. 16 ഫോറും 1 സിക്സും അടങ്ങിയതായിരുന്നു കോൺവേയുടെ ഇന്നിംഗ്സ്.

Exit mobile version