ക്രിസ് വോക്സിനെ സ്വന്തമാക്കി ഡെൽഹി ക്യാപിറ്റൽസ്

ലോകകപ്പ് ജേതാവായ ഇംഗ്ലീഷ് ഓൾ റൗണ്ടർ ക്രിസ് വോക്സിനെ സ്വന്തമാക്കി ഡെൽഹി ക്യാപിറ്റൽസ്. ഒന്നര കോടി രൂപ നൽകിയാണ് ഡെൽഹി വോക്സിനെ സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഒരു പോലെ അക്രമകാരിയായ താരത്തിനെ പെട്ടന്ന് സ്വന്തമാക്കുകയായിരുന്നു ഡെൽഹി.

കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പത്താം നമ്പർ താരമായിരുന്നു വോക്സ്. 2017ൽ ആണ് വോക്സ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ആയിരുന്നു നാല് കോടിയിലേറെ നൽകി താരത്തെ സ്വന്തമാക്കിയത്.

Exit mobile version