Site icon Fanport

ടീമിനു വേണ്ടി എന്തും ചെയ്യുന്ന താരമാണ് ഗെയ്ല് എന്ന് രാഹുൽ

വെസ്റ്റിൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ലിനെ പ്രശംസിച്ച് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ക്രൊസ് ഗെയ്ല് ടീം പ്ലയർ ആണെന്ന് രാഹുൽ പറയുന്നു. കരിയറിൽ എന്നും ഓപ്പണർ ആയിരുന്നു ക്രിസ് ഗെയ്ല്. എന്നിട്ടും പഞ്ചാബിന് വേണ്ടി അദ്ദേഹം മൂന്നാം സ്ഥാനത്ത് ഇറങ്ങുന്നു. ടീമിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും ഗെയ്ല് തയ്യാറാണെന്ന് രാഹുൽ പറയുന്നു. ക്രിസ് ഗെയ്ല് അവിശ്വസിനീയമായ താരമാണ്. അദ്ദേഹം ഗ്രൗണ്ടിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന സ്വാധീനം വളരെ വലുതാണ്. രാഹുൽ പറഞ്ഞു.

ഗെയ്ല് ഒരോ ദിവസവും കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണ്. ഗെയ്ല് തന്റെ സമ്മർദ്ദം ഏറെ കുറക്കുന്നു എന്നും രാഹുൽ പറഞ്ഞു. ഇന്നലെ കെ എൽ രാഹുലിന്റെ അഭാവത്തിൽ ഫീൽഡിൽ പഞ്ചാബിന്റെ ക്യാപ്റ്റനായും ഗെയ്ല് പ്രവർത്തിച്ചിരുന്നു. 24 പന്തിൽ 46 റൺസ് അടിച്ച് എടുക്കാനും ഗെയ്ലിന് ഇന്നലെ ആയിരുന്നു.

Exit mobile version