ഹര്‍ഭജന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍

Sports Correspondent

ചെന്നൈ ക്യാമ്പില്‍ നിന്ന് ദുബായിയില്‍ എത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയ രണ്ട് താരങ്ങളാണ് സുരേഷ് റെയ്‍നയും ഹര്‍ഭജന്‍ സിംഗും. ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ ടൂര്‍ണ്ണമെന്റിനില്ലെന്ന് അവസാന നിമിഷം അറിയിച്ചത്. അതിനെത്തുടര്‍ന്ന് ടീം പകരം താരങ്ങളെ തേടുമോ ഇല്ലയോ എന്നതില്‍ ഒരു വ്യക്തതയും ഇതുവരെ വരുത്തിയിട്ടില്ല.

എന്നാല്‍ ഹര്‍ഭജന്റെ വിടവ് നികത്തുവാന്‍ ശേഷിയുള്ള താരങ്ങള്‍ ഇപ്പോളും ചെന്നൈ നിരയിലുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നത്. ചെന്നൈയുടെ സ്പിന്‍ നിരയില്‍ പിയൂഷ് ചൗള, മിച്ചല്‍ സാന്റനര്‍, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ സാന്നിദ്ധ്യമുണ്ടെന്നും ഇത് ടീമിനെ ഇപ്പോളും ഈ മേഖലയില്‍ കരുത്തരായി തന്നെ നിര്‍ത്തുകയാണെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.

ഈ മൂന്ന് താരങ്ങള്‍ക്കും മാച്ച് വിന്നിംഗ് പെര്‍ഫോമന്‍സ് പുറത്തെടുക്കുവാന്‍ ശേഷിയുള്ള താരങ്ങളാണ്.