ജയ്പൂരില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ധോണിയും സംഘവും, പിങ്ക് ജഴ്സില്‍ രാജസ്ഥാന്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നേടിയ എംഎസ് ധോണി തങ്ങള്‍ ബാറ്റ് ചെയ്യുമെന്ന് അറിയിച്ചു. ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പിന്തുണയ്ക്കായി പിങ്ക് ജഴ്സി അണിഞ്ഞാണ് രാജസ്ഥാന്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

പരിക്ക് മൂലം ചില മാറ്റങ്ങളുമായാണ് ചെന്നൈ മത്സരത്തിനിങ്ങുന്നത്. രാജസ്ഥാന്‍ നിരയിലും ചില മാറ്റങ്ങളുണ്ടെന്ന് ടോസ് സമയത്ത് അജിങ്ക്യ രഹാനെ പറഞ്ഞു. സാം ബില്ലിംഗ്സ്, കരണ്‍ ശര്‍മ്മ എന്നിവര്‍ ചെന്നൈ നിരയിലേക്ക് മടങ്ങിയെത്തി. ധ്രുവ ഷോറെ, ലുംഗിസാനി ഗിഡി എന്നിവരാണ് പുറത്ത് പോകുന്നത്.

ചെന്നൈ: ഷെയിന്‍ വാട്സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, സാം ബില്ലിംഗ്സ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ഡേവിഡ് വില്ലി, ഹര്‍ഭജന്‍ സിംഗ്, കരണ്‍ ശര്‍മ്മ, ശര്‍ദ്ധുല്‍ താക്കൂര്‍

രാജസ്ഥാന്‍: അജിങ്ക്യ രഹാനെ, ജോസ് ബട്‍ലര്‍, പ്രശാന്ത് ചോപ്ര, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, സ്റ്റുവര്‍ട് ബിന്നി, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം, ഇഷ് സോധി , ജയ്ദേവ് ഉന‍ഡ്കട്, അങ്കിത് ശര്‍മ്മ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial