180 ആയിരുന്നു ചേസ് ചെയ്യുന്നതെങ്കിൽ കാര്യങ്ങള്‍ പ്രയാസമായേനെ – ക്വിന്റൺ ഡി കോക്ക്

ഡല്‍ഹി ക്യാപിറ്റൽസിനെതിരെ തന്റെ ടീം ചേസ് ചെയ്തിരുന്നത് 180നടുത്തുള്ള സ്കോര്‍ ആയിരുന്നുവെങ്കിൽ കാര്യങ്ങള്‍ പ്രയാസമായേനെ എന്ന് പറഞ്ഞ് ലക്നൗ ഓപ്പണര്‍ ക്വിന്റൺ ഡി കോക്ക്. പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.

150 റൺസ് ചേസ് ചെയ്യാവുന്ന ഒരു സ്കോറായിരുന്നുവെന്നും ഈ സ്ലോ പിച്ചിൽ വിക്കറ്റ് കൈവശം വയ്ക്കുക എന്നതായിരുന്നു പ്രധാനം എന്നും ക്വിന്റൺ വ്യക്തമാക്കി. പവര്‍പ്ലേയിൽ മികച്ച തുടക്കമാണ് ടീമിന് ലഭിച്ചതെന്നും ഡ്യു ഉണ്ടെങ്കിലും പിച്ചിൽ നിന്ന് ബൗളര്‍മാര്‍ക്ക് ഗ്രിപ് ലഭിയ്ക്കുന്നുണ്ടായിരുന്നതിനാൽ തന്നെ കരുതലോടെയാണ് താന്‍ ബാറ്റ് വീശിയതെന്നും ക്വിന്റൺ കൂട്ടിചേര്‍ത്തു.