ചഹാലിനെ RTM വഴി നില നിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ്, വിറ്റു പോകാതെ ആഡം സാംപ

തങ്ങളുടെ ഏറ്റവും മിന്നും താരത്തെ ആര്‍ടിഎം വഴി നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. രാജസ്ഥാന്‍ റോയല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ പങ്കെടുത്ത ലേലത്തില്‍ താരത്തിന്റെ വില 6 കോടി വരെ മാത്രമേ എത്തിയുള്ളു എന്നത് അതിശയിപ്പിക്കുന്ന കാര്യമായാണ് പലരും വിലയിരുത്തുന്നത്. 6 കോടിയ്ക്ക് താരത്തെ ഡല്‍ഹിയാണ് സ്വന്തമാക്കിയതെങ്കിലും ബാംഗ്ലൂര്‍ ആര്‍ടിഎം ഉപയോഗിച്ച് താരത്തെ തിരികെ പിടിച്ചു.

അതേ സമയം ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപ വിറ്റു പോയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version