Picsart 23 05 11 21 40 33 287

ചരിത്രം തന്റെ പേരിലാക്കി ചാഹൽ!!

ഇന്ന് രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിൽ ചാഹൽ ഐ പി എല്ലിൽ ചരിത്രം എഴുതി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയുടെ റെക്കോഡ് മറികടന്ന് ഒന്നാമത് എത്താൻ യുസ്വേന്ദ്ര ചാഹലിനായി.

സ്പിന്നർ ഇന്ന് നേടിയ നാലു വിക്കറ്റുകളോടെ 144 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റിൽ എത്തി. കഴിഞ്ഞ മത്സരത്തിലും താരം നാലു വിക്കറ്റുകൾ നേടിയിരുന്നു. അന്ന് ബ്രാവോയുടെ വിക്കറ്റ് നേട്ടത്തിനൊപ്പം എത്തിയിരുന്നു. മുൻ ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് താരം ബ്രാവോ 183 വിക്കറ്റുകൾ ഐ പി എല്ലിൽ വീഴ്ത്തിയിട്ടുണ്ട്. ബ്രാവോ 161 മത്സരങ്ങളിൽ നിന്നാണ് 183 വിക്കറ്റ് നേടിയത്. 174 വിക്കറ്റുമായി മുംബൈ ഇന്ത്യൻസ് താരം പീയുഷ് ചൗള ആണ് പട്ടികയിൽ മൂന്നാമത്.

Exit mobile version