ഐ.പി.എല്ലിന്റെ ഭാവി ഒന്നും പറയാറായിട്ടില്ലെന്ന് സൗരവ് ഗാംഗുലി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാവിയെ പറ്റി കൂടുതൽ പറയാൻ പറ്റില്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. കൊറോണ വൈറസ് ബാധയെ തുടർന്ന് പത്ത് ദിവസം മുൻപ് ഐ.പി.എൽ മാറ്റിവെക്കുമ്പോൾ ഉള്ള അവസ്ഥയിൽ നിന്ന് ഒരു മാറ്റവും നിലവിൽ ഉണ്ടായിട്ടില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഇന്ത്യയിൽ കൊറോണ വൈറസ് ബാധയെ തുടർന്നാണ് മാർച്ച് 29ന് തുടങ്ങേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഏപ്രിൽ 15ലേക്ക് മാറ്റിവെച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 15ന് ഐ.പി.എൽ നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

ബംഗാൾ സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലെ ഇൻഡോർ സൗകര്യങ്ങളും താരങ്ങളുടെ ഡോർമിറ്ററിയും കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ആവശ്യങ്ങൾക്ക് വിട്ട് നൽകാൻ തയ്യാറാണെന്നും ഗാംഗുലി പറഞ്ഞു.  കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് വേണ്ടി ബി.സി.സി.ഐ സംഭാവന ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷായുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഗാംഗുലി പറഞ്ഞു.

Exit mobile version