Picsart 24 04 17 21 50 29 849

“ബട്ലർ അല്ല കോഹ്ലിയാണ് ആ സെഞ്ച്വറി നേടിയതെങ്കിൽ രണ്ടുമാസം പുകഴ്ത്തിയേനെ” – ഹർഭജൻ

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബട്ലർ നേടിയ സെഞ്ച്വറി കോഹ്ലി ആയിരുന്നു നേടിയത് എങ്കിൽ ഇവിടെ പ്രശംസയും പുകഴ്ത്തലും രണ്ടാഴ്ച നീണ്ടു പോയേനെ എന്ന് ഹർഭജൻ സിങ്. രാജസ്ഥാൻ റോയൽസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സെഞ്ച്വറിയുമായി വിജയത്തിൽ എത്തിക്കാൻ ജോസ് ബട്ട്‌ലർക്ക് ആയിരുന്നു. ബട്ട്‌ലർ അവിശ്വസനീയമായ കളിക്കാരനാണെന്നും എന്നാൽ എംഎസ് ധോണിക്കും വിരാട് കോഹ്‌ലിക്കും ലഭിക്കുന്നത് പോലെ അദ്ദേഹത്തിന് പ്രശംസ ലഭിച്ചിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

“ബട്ലർ ഒരു സ്പെഷ്യൽ കളിക്കാരനാണ്. അവൻ ഒരു വ്യത്യസ്ത തലത്തിലുള്ള കളിക്കാരനാണ്. ജോസ് ബട്ട്‌ലർ ഇത് ആദ്യമായിട്ടല്ല ചെയ്യുന്നത്. അവൻ ഇത് പലതവണ ചെയ്തിട്ടുണ്ട്, മുന്നോട്ട് പോകുമ്പോഴും ഇത്തരം ഇന്നിംഗ്സുകൾ ബട്ലർ ആവർത്തിക്കുന്നത് നമുക്ക് കാണാം.” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ ബട്ലറിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല, കാരണം അവൻ ഒരു ഇന്ത്യൻ കളിക്കാരനല്ല” ഹർഭജൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു

“വിരാട് കോഹ്‌ലി ആണ് ഈ സെഞ്ച്വറി നേടിയിരുന്നെങ്കിൽ, ഞങ്ങൾ രണ്ട് മാസം അദ്ദേഹത്തെ സ്തുതിക്കുമായിരുന്നു. എംഎസ് ധോണിയുടെ (മൂന്ന്) സിക്‌സറുകളെ കുറിച്ച് പറയുന്നതുപോലെ.” ഹർഭജൻ പറഞ്ഞു.

“നമ്മുടെ കളിക്കാരെ ആഘോഷിക്കുന്നത് പോലെ നമ്മൾ ബടലറിനെയും ആഘോഷിക്കണം, കാരണം അദ്ദേഹം ഇതിഹാസങ്ങളിൽ ഒരാളാണ്.” മുൻ ഇന്ത്യൻ സ്പിന്നർ കൂട്ടിച്ചേർത്തു

Exit mobile version