Site icon Fanport

ബുമ്ര അടുത്ത ആഴ്ച മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേരും

ഇന്ത്യൻ പേസ് ബൗളർ ബുമ്ര ഉടൻ മുംബൈ ഇന്ത്യൻസിന്റെ ക്യാമ്പിനൊപ്പം ചേരും. മാർച്ച് 26ന് ക്യാമ്പിൽ ചേരാൻ ആണ് ബുമ്ര ഉദ്ദേശുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളിലും ഏകദിനത്തിലും ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. തന്റെ കല്യാണം ആയതിനാൽ ആയിരുന്നു ബുമ്ര ഇന്ത്യൻ ടീമിൽ നിന്ന് ഇടവേള എടുത്തത്.

ടെലിവിഷൻ അവതാരക ആയ സഞ്ജന ഗണേഷനെ ആണ് ബുമ്ര വിവാഹം കഴിച്ചത്. പത്ത് ദിവസം കൂടെ കുടുംബത്തോടൊപ്പം ചിലവഴിച്ച് തന്റെ ക്ലബിനൊപ്പം ചേരുക ആകും ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളറുടെ ഉദ്ദേശം. ഇന്ത്യൻ ടീമിൽ ഇല്ലാത്തവർ ഒക്കെ ഇതിനകം ഐ പിഎൽ ക്ലബിന്റെ ക്യാമ്പുകളിൽ എത്തി തുടങ്ങി ‌

Exit mobile version