Site icon Fanport

ആശങ്ക വേണ്ട, ബുമ്രയുടെ പരിക്ക് പ്രശ്നമുള്ളതല്ല

ഇന്നലെ ഡെൽഹിക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റു വീണ ബുമ്രയുടെ കാര്യത്തിൽ ആശങ്ക വേണ്ട. താരത്തിന്റെ പരിക്ക് പ്രശ്നമുള്ളതല്ല എന്ന് മുംബൈ ഇന്ത്യൻസ് ടീം അറിയിച്ചു. ഇന്നലെ ആദ്യ ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന പന്ത് എറിയുമ്പോൾ ആയിരുന്നു ബുമ്രയ്ക്ക് പരിക്കേറ്റത്. റിഷബ് പന്തിന്റെ ഒരു ഷോട്ട് സേവ് ചെയ്യുന്നതിനിടെ ഗ്രൗണ്ടിൽ വീണ ബുമ്രയുടെ തോളിന് പരിക്കേൽക്കുക ആയിരുന്നു.

ലോകകപ്പ് തൊട്ടടുത്ത് ഉണ്ട് എന്നിരിക്കെ ഇന്ത്യൻ ക്രിക്കറ്റിന് തന്നെ ഈ പരിക്ക് ആശങ്ക നൽകി. ഇന്ത്യൻ പേസ് അറ്റാക്കിലെ പ്രധാന താരമാണ് ബുമ്ര. പരിക്കേറ്റ ബുമ്ര പിന്നീട് ബാറ്റ് ചെയ്യാൻ ഇറങ്ങുകയും ചെയ്തില്ല. എന്നാൽ ബുമ്രയുടെ പരിക്ക് പ്രശ്നമുള്ളതല്ല എന്ന് മുംബൈ ഇന്ത്യൻ അറിയിച്ചു. താരത്തെ കൂടുതൽ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മാത്രമെ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന് വ്യക്തമാകു‌. ആർ സി ബിക്ക് എതിരെ ആണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.

Exit mobile version