ജസ്പ്രീത് ബുംറയ്ക്ക് സമ്മര്‍ദ്ദമെന്തെന്ന് അറിയില്ല

മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ടീം കോച്ച് മഹേല ജയവര്‍ദ്ധനേ. അവസാന ഓവറുകളില്‍ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ കൃത്യതയോടെ പന്തെറിയുവാനുള്ള കഴിവിനെ പ്രശംസിച്ചാണ് മഹേല ഈ അഭിപ്രായം പങ്കുവെച്ചത്. സമ്മര്‍ദ്ദം എന്താണെന്ന് ജസ്പ്രീത് ബുംറയ്ക്ക് അറിയില്ലെന്നാണ് മഹേല പറഞ്ഞത്. ടീമില്‍ തന്റെ ജോലിയെന്താണെന്ന് കൃത്യതയോടെ അറിയുന്ന താരമാണ് ബുംറ. ടീമിന്റെ ഏറ്റവും വലിയ ഭാഗമാണ് താരമെന്നും മഹേല പറഞ്ഞു.

മഹേലയുടെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായി രോഹിത് ശര്‍മ്മയും പറഞ്ഞു. മത്സരസ്ഥിതി എന്ത് തന്നെയായാലും ബുംറ തനിക്ക് ചെയ്യേണ്ടതെന്താണെന്ന് വ്യക്തമായ ബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് പതിവ്. 2018 സീസണില്‍ ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കുമ്പോളാണ് ബുംറെയക്കുറിച്ച് രോഹിത്തും മഹേലയും മനസ്സ് തുറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial