Picsart 23 05 25 11 29 06 381

താൻ ബുമ്രക്ക് പകരക്കാരൻ അല്ല എന്ന് ആകാശ് മധ്വാൾ

മുംബൈ ഇന്ത്യൻസിന്റെ ഹീറോ ആയി ഇന്നലെ മാറിയ ആകാശ് മധ്‌വാൾ തന്നെ ബുമ്രയുമൈ താരതമ്യം ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തി. ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് എതിരെ 101 മധ്‌വാൾ 5/5 എന്ന റെക്കോർഡ് പ്രകടനമാണ് ബൗളു കൊണ്ട് നടത്തിയത്‌. ബുംറയെപ്പോലെ യോർക്കർ വിദഗ്ധൻ കൂടിയാണെങ്കിലും താൻ ബുമ്രക്ക് പകരക്കാരൻ അല്ല എന്ന് മധ്‌വാൾ പറഞ്ഞു.

“ടീം എനിക്ക് നൽകിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഞാൻ പരമാവധി ശ്രമിക്കുന്നു. ഞാൻ ബുംറയുടെ പകരക്കാരൻ അല്ല, പക്ഷേ എനിക്ക് കഴിയുന്നത് ചെയ്യാൻ ഞാൻ പരമാവധി ശ്രമിക്കുന്നു, ”മധ്വാൾ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

ടെന്നീസ് ബൗളിംഗിലൂടെ ആണ് താൻ യോർക്കറുകൾ നന്നായി എറിയാൻ പടിച്ചത് എന്നും മധ്വാൾ പറഞ്ഞു.

“ടെന്നീസ് ബോളിലൂടെ ആണ് യോർക്കറുകൾ എറിയാൻ ഞാൻ പഠിച്ചത്, ഇന്ന് എന്റെ ബൗളിംഗിൽ ഞാൻ അത് ഉപയോഗിക്കുന്നു. ടെന്നീസ് ക്രിക്കറ്റിൽ എനിക്ക് ശക്തമായ യോർക്കറുകൾ എറിയേണ്ടതുണ്ട്, അതാണ് ഹാർഡ് ബോൾ ക്രിക്കറ്റ് പന്തിലും ഞാൻ ഇന്ന് ചെയ്യുന്നത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version