Site icon Fanport

ലാറ സൺറൈസേഴ്സിന്റെ ബാറ്റിംഗ് കോച്ച്

ബാറ്റിംഗ് ഇതിഹാസം ബ്രയന്‍ ലാറ ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സിന്റെ ബാറ്റിംഗ് കോച്ചായി എത്തുന്നു. ടീമിന്റെ സ്ട്രാറ്റജിക് അഡ്വൈസര്‍ ആയും താരം പ്രവര്‍ത്തിക്കും. ടീമിന്റെ ഫീൽഡിംഗ് കോച്ചായും സ്കൗട്ടായും ഹേമംഗ് ബദാനിയും എത്തുന്നു.

നേരത്തെ ഡെയിൽ സ്റ്റെയിന്‍ ടീമിന്റെ ബൗളിംഗ് കോച്ചായി എത്തുമെന്ന് വാര്‍ത്ത വന്നിരുന്നു. ഇത് കൂടാതെ സൈമൺ കാറ്റിച്ചിനെ സഹ പരിശീലകനായും സൺറൈസേഴ്സ് ക്യാമ്പിലേക്ക് എത്തിച്ചിട്ടുണ്ട്. ടോം മൂഡിയാണ് ടീമിന്റെ മുഖ്യ കോച്ച്.

 

Exit mobile version