മികച്ച സ്കോര്‍ നേടിയെങ്കിലും ബൗളിംഗ് പദ്ധതികള്‍ ഫലപ്രദമായില്ല – മയാംഗ് അഗര്‍വാള്‍

Punjabkings

ഐപിഎലില്‍ ഇന്നലെ രാജസ്ഥാന്‍ റോയൽസിനോട് തോൽവി പിണഞ്ഞ പഞ്ചാബ് മികച്ച സ്കോര്‍ നേടിയിരുന്നുവെന്നും എന്നാൽ ബൗളിംഗ് പദ്ധതികള്‍ ഫലപ്രദമായില്ലെന്നും പറഞ്ഞ് ടീം നായകന്‍ മയാംഗ് അഗര്‍വാള്‍.

രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ കൃത്യമായി ബൗണ്ടറികള്‍ നേടിയപ്പോള്‍ മത്സരം തങ്ങള്‍ക്ക് വരുതിയിലാക്കുവാന്‍ സാധിച്ചില്ലെന്നും എന്നാൽ അര്‍ഷ്ദീപ് എപ്പോഴും ടീമിന്റെ രക്ഷകനായി എത്തുന്ന താരമാണെന്നും ജോണി ബൈര്‍സ്റ്റോയും മികച്ച രീതിയിൽ ബാറ്റ് വീശിയെന്നും മയാംഗ് വ്യക്തമാക്കി.