Picsart 23 03 30 19 49 57 809

ആദ്യ മത്സരത്തിൽ ഭുവനേശ്വർ സൺറൈസേഴ്സിന്റെ ക്യാപ്റ്റൻ ആകും

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ന്റെ ഉദ്ഘാടന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഭുവനേശ്വർ കുമാർ നയിക്കും. സൺറൈസേഴ്‌സിന്റെ പുതിയ ക്യാപ്റ്റനായ എയ്ഡൻ മാർക്രമിന് ആദ്യ മത്സരത്തിനു മുമ്പ് ടീമിനൊപ്പം ചേരാൻ ആകില്ല. ഏപ്രിൽ 3ന് മാത്രമേ താരം ഇന്ത്യയി എത്തുകയുള്ളൂ. അതാണ് തൽക്കാലം ആദ്യ മത്സരത്തിൽ ഭുവനേശ്വർ SRH നെ നയിക്കുന്നത്.

ഭുവനേശ്വർ SRH ആദ്യ സീസൺ മുതൽ ടീമിന്റെ അവിഭാജ്യ ഘടകമാണ്, മുൻകാലങ്ങളിൽ നിരവധി തവണ അവരെ നയിച്ചിട്ടുണ്ട്. ഏഴ് മത്സരങ്ങളിൽ സൺ റൈസേഴ്സിനെ ഭുവനേശ്വർ നയിച്ചപ്പോൾ അതിൽ രണ്ടെണ്ണം മാത്രമെ സൺ റൈസേഴ്സ് വിജയിച്ചിട്ടുള്ളൂ.

Exit mobile version