രാജസ്ഥാന്റെ ഭാസ്കർ റോയിയെ മുംബൈ സിറ്റി സ്വന്തമാക്കി

Newsroom

Img 20220722 175330
Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാൻ യുണൈറ്റഡ് ഗോൾ കീപ്പറായിരുന്ന ഭാസ്കർ റോയിയെ മുംബൈ സിറ്റി ടീമിലേക്ക് എത്തിച്ചു. 29കാരനായ താരം രണ്ടു വർഷത്തെ കരാറിലാണ് മുംബൈ സിറ്റിയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഭാസ്കർ റോയി രാജസ്ഥാനിൽ എത്തിയത്. രാജസ്ഥാൻ യുണൈറ്റഡിനായി ഐ ലീഗിൽ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിനായിരുന്നു.

രാജസ്ഥാനിൽ എത്തും മുമ്പ് ഭാസ്കർ റോയ് നാലു വർഷത്തോളം മിനേർവ പഞ്ചാബിന് ഒപ്പം ആയിരുന്നു. മിനേർവയ്ക്ക് ഒപ്പം ഐ ലീഗ് കിരീടവും ഭാസ്കർ റോയ് നേടിയിരുന്നു. കൊൽക്കത്ത സ്വദേശിയായ ഭാസ്കർ റോയ് സർവീസസിനായും സതേൺ സമിറ്റിക്ക് ആയും മുമ്പ് കളിച്ചിട്ടുണ്ട്.