Site icon Fanport

രാജ്യമാണ് പ്രധാനം, ബെൻ സ്റ്റോക്സ് ഐ പി എല്ലിന്റെ അവസാന ഘട്ടം കളിക്കില്ല

ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ അയർലൻഡിനെതിരായ ടെസ്റ്റിനും അതിനു ശേഷമുള്ള ആഷസിനും തയ്യാറെടുക്കാൻ ഉള്ളത് കൊണ്ട് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഈ സീസൺ ഐ പി എല്ലിന്റെ അവസാന ഘട്ടം കളിക്കില്ല.16.25 കോടി രൂപയ്ക്ക് താരത്തെ വാങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇത് നല്ല വാർത്തയല്ല.

സ്റ്റോക്സ് 23 02 22 20 01 41 501

ഐപിഎല്ലിൽ അഞ്ച് സീസണുകളിലായി 43 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റോക്സ്, 2021-ൽ ആണ് അവസാനമായി ഐ പി എല്ലിൽ കളിച്ചത്.അന്ന് രാജസ്ഥാൻ റോയൽസിനായി സീസണിലെ ആദ്യ മത്സരത്തിൽ കളിക്കുന്നതിനിടയിൽ വിരലിന് പരിക്കേൽക്കുകയും ക്ലബ് വിടുകയുമായിരുന്നു. ഐപിഎൽ 2022ൽ നിന്ന് താരം മുഴുവനായി മാറി നിൽക്കുകയും ചെയ്തു.

ഐ‌പി‌എൽ 2023 സീസൺ മാർച്ച് 31ന്
ആണ് ആരംഭിക്കുന്നത്. മെയ് 28 ന് ഫൈനലോടെ സീസൺ അവസാനിക്കുകയും ചെയ്യും. അയർലൻഡിനെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ജൂൺ 1 മുതൽ ആരംഭിക്കും. ജൂൺ 16-ന് ആണ് ആഷസ് പരമ്പര തുടങ്ങുക.

Exit mobile version