നെറ്റ്സില്‍ പന്തെറിയാന്‍ രണ്ട് യുവ ബംഗാള്‍ താരങ്ങളെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും

ഐപിഎല്‍ 2020ല്‍ പങ്കാളിയാകുവാന്‍ കഴിഞ്ഞില്ലെങ്കിലും നെറ്റ്സില്‍ പന്തെറിയുവാനുള്ള അവസരം ലഭിച്ച് ബംഗാള്‍ താരങ്ങള്‍. ബംഗാള്‍ പേസര്‍മാരായ ആകാശ് ദീപിനെയും സയന്‍ ഘോഷിനെയുമാണ് നെറ്റ്സ് ബൗളര്‍മാരായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കൊണ്ടു പോകുന്നത്.

ആകാശ് ദീപിനെ രാജസ്ഥാന്‍ റോയല്‍സും സയന്‍ ഘോഷിനെ കിംഗ്സ് ഇലവന്‍ പഞ്ചാബുമാണ് നെറ്റ്സിനായി യുഎഇയിലേക്ക് എത്തിക്കുന്നത്. ഇവരില്‍ ഫ്രാഞ്ചൈസികള്‍ താല്പര്യം പ്രകടിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാല്‍മിയ അഭിപ്രായപ്പെട്ടു.

70-75 ദിവസം ഫ്രാഞ്ചൈസികള്‍ക്കൊപ്പം കഴിയുന്നത് താരങ്ങള്‍ക്കും ഗുണകരമാണെന്ന് അസോസ്സിയേഷന്‍ സെക്രട്ടറി സ്നേഹാഷിഷ് ഗാംഗുലി പറഞ്ഞു.

Exit mobile version