Picsart 23 05 16 11 15 04 717

കളിച്ചത് ആകെ രണ്ട് മത്സരങ്ങൾ, ഐ പി എൽ അവസാനിക്കാൻ നിൽക്കാതെ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നു

ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നു. ഫിറ്റ്‌നസ് വീണ്ടെടുക്കാൻ കഴിയാത്ത ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അവസാന ഐപിഎൽ ലീഗ് മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും. 16.25 കോടി രൂപയ്ക്ക് ടീമിലേക്ക് എത്തിയ ബെൻ സ്റ്റോക്സ് ആകെ രണ്ടു മത്സരങ്ങൾ ആണ് ചെന്നൈക്ക് വേണ്ടി ഈ സീസണിൽ കളിച്ചത്‌. ആ മത്സരങ്ങളിൽ ആകെ എടുത്ത 7,8 എന്നീ സ്കോറും. ആകെ ഒരു ഓവർ ചെയ്ത് 18 റൺസ് നൽകുകയും ചെയ്തു.

ആ രണ്ടു മത്സരങ്ങൾക്ക് ശേഷം ഒരു കളിക്കുൻ താരം ഉണ്ടായിരുന്നില്ല. ജൂൺ 16 ന് ആരംഭിക്കുന്ന ആഷസ് പരമ്പരക്കായുള്ള ഒരുക്കത്തിനായി ഇംഗ്ലണ്ടിലേക്ക് മടങ്ങണം എന്ന് സ്റ്റോക്സ് ആകശ്യപ്പെടുകയും സി എസ് കെ മാനേജ്മെന്റ് ആ ആവശ്യം അംഗീകരിക്കുകയുൻ ചെയ്തു‌. ഡൽഹി ക്യാപിറ്റൽസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് പറക്കും.

Exit mobile version