Site icon Fanport

ബെൻ സ്റ്റോക്സിനെ CSK റിലീസ് ചെയ്യും

ചെന്നൈ സൂപ്പർ കിംഗ്‌സ് ബെൻ സ്റ്റോക്സിനെ റിലീസ് ചെയ്യും. കഴിഞ്ഞ വർഷം നടന്ന ലേലത്തിൽ ബെൻ സ്റ്റോക്‌സിനെ 16.25 കോടി രൂപയ്ക്ക് ആയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് വാങ്ങിയത്. എന്നാൽ പരിക്ക് കാരണം ആകെ രണ്ടു മത്സരങ്ങൾ ആണ് സ്റ്റോക്സ് കളിച്ചത്. ഇപ്പോഴും സ്റ്റോക്സിന്റെ ഫിറ്റ്നസിൽ ആശങ്ക ഉള്ളത് കൊണ്ടാണ് സി എസ് കെ സ്റ്റോക്സിനെ റിലീസ് ചെയ്യുന്നത്.

ബെൻ1 14 21 33 47 333

കഴിഞ്ഞ സീസണിൽ ബെൻ സ്‌റ്റോക്‌സ് ആകെ 15 റൺസ് ആണ് എടുത്തത്. ആകെ ഒരു ഓവർ എറിഞ്ഞ് 18 റൺസ് വഴങ്ങുകയും ചെയ്തു. മുമ്പ് സ്റ്റോക്സ് റൈസിംഗ് പൂനെ സൂപ്പർജയന്റ്സിന് വേണ്ടിയും രാജസ്ഥാൻ റോയൽസിനു വേണ്ടിയും ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.

Exit mobile version