ഐപിഎല്‍ പതിനൊന്നാം സീസണില്‍ ബിസിസിഐ 100 കമന്റേറ്ററുമാരുമായി കരാറില്‍

ഐപിഎല്‍ സീസണില്‍ 100 കമന്റേറ്റര്‍മാരുമായി കരാറില്‍ ഏര്‍പ്പെട്ട് ബിസിസിഐ. ഇംഗ്ലീഷിലും ഹിന്ദിയ്ക്കും പുറമേ തമിഴ്, ബംഗാളി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ഇത്തവണ ഐപിഎല്‍ കമന്ററിയുണ്ടാകുമെന്നാണ് സൂചന. ഈ കമന്റേറ്റര്‍മാരില്‍ പലരും മുന്‍ താരങ്ങളാണെന്നതിനാല്‍ ക്രിക്കറ്റിനെക്കുറിച്ച് മികച്ച അറിവുള്ളവര്‍ തന്നെയാകും കാണികള്‍ക്കായി കളി വിവരങ്ങളുമായി എത്തുന്നതെന്ന് ഉറപ്പിക്കാം. ബിസിസിഐയും സ്റ്റാര്‍ സ്പോര്‍ട്സും സംയുക്തമായാണ് കമന്റേറ്റര്‍മാരുടെ തിരഞ്ഞെടുപ്പില്‍ പങ്കുവഹിച്ചതെന്നാണ് അറിയുവാന്‍ കഴിയുന്നത്. കഴിഞ്ഞ സീസണില്‍ കമന്ററി പാനലിന്റെ ഭാഗമായിരുന്നു രവി ശാസ്ത്രി ഇത്തവണ ഇന്ത്യന്‍ കോച്ച് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കമന്റേറ്ററായി എത്തുകയില്ല.

ഏപ്രില്‍ 7നു ആരംഭിക്കുന്ന ഐപിഎല്‍ മേയ് 27നു സമാപിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial