Jonnybairstow

പരിക്കിന്റെ നീണ്ട കാലത്തിന് ശേഷം മടങ്ങിയെത്തി ബൈര്‍സ്റ്റോ, കൗണ്ടിയിൽ കസറി

കൗണ്ടി ക്രിക്കറ്റിൽ യോര്‍ക്ക്ഷയറിന് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനവുമായി ജോണി ബൈര്‍സ്റ്റോ. പരിക്ക് കാരണം ക്രിക്കറ്റ് കളത്തിൽ നിന്ന് 241 ദിവസം വിട്ട് നിന്ന ശേഷം മടങ്ങിയെത്തിയ താരം 88 പന്തിൽ നിന്ന് 97 റൺസാണ് നേടിയത്.

സെപ്റ്റംബര്‍ 2022ൽ ഗോള്‍ഫ് കളിക്കുന്നതിനിടെ പരിക്കേറ്റ താരത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അവസാന ടെസ്റ്റും ഓസ്ട്രേലിയയിലെ ടി20 ലോകകപ്പും പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് എന്നിവരുമായുള്ള ബൈലാറ്ററൽ പരമ്പരയും താരത്തിന് നഷ്ടമായി.

താരം ഐപിഎലിൽ മടങ്ങി വരുമെന്ന് ഏവരും കരുതിയെങ്കിലും റെഡ് ബോള്‍ ക്രിക്കറ്റിൽ ഫോക്കസ് ചെയ്യുന്നതിനായി ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുകയായിരുന്നു.

Exit mobile version