ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങുവാനുള്ള മാര്‍ഗം ആദ്യം മാല്‍ദീവ്സിലേക്ക് പോകുക എന്നത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ഓസ്ട്രേലിയ തീരുമാനിച്ചതോടെ ഐപിഎലിലെ ഓസ്ട്രേലിയക്കാരാണ് ഇന്ത്യയില്‍ കുടുങ്ങിയത്. തീരുമാനം വന്ന് അധികം വൈകാതെ ഐപിഎല്‍ കൂടി റദ്ദാക്കിയതോടെ ഇപ്പോള്‍ കളിക്കാനും വയ്യ നാട്ടിലേക്ക് മടങ്ങാനും വയ്യ എന്ന അവസ്ഥയിലാണ് താരങ്ങള്‍.

ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം പ്രകാരം കോച്ചിംഗ് സ്റ്റാഫംഗങ്ങള്‍, കമന്റേറ്റര്‍മാര്‍, കളിക്കാരെന്നുള്‍പ്പെടെ 40നടുത്ത് ഓസ്ട്രേലിയക്കാരാണ് ഐപിഎലിനായി ഇന്ത്യയിലുള്ളത്. നേരത്തെ മൈക്കിള്‍ സ്ലേറ്റര്‍ നാട്ടിലേക്ക് മടങ്ങുവാന്‍ സ്വീകരിച്ച രീതിയാണ് ഇവരും സ്വീകരിക്കേണ്ടി വരിക എന്നാണ് അറിയുന്നത്.

സ്ലേറ്റര്‍ മാല്‍ദീവ്സിലേക്ക് പോയത് പോലെ ഇവരും മാല്‍ദീവ്സിലേക്ക് യാത്ര ചെയ്ത ശേഷം മാത്രമേ നാട്ടിലേക്ക് എത്തുവാനാകൂവെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ബിസിസിഐ താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങുവാനുള്ള എല്ലാവിധ സഹായങ്ങളും ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ അനുകൂലമായ ഒരു സമീപനം ഇല്ലാത്തതിനാല്‍ തന്നെ ഇന്ത്യന്‍ ബോര്‍ഡിന് ഇതില്‍ എന്ത് ചെയ്യാനാകുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.