കളിക്കില്ല എങ്കിലും ആർച്ചറിനായി കോടികളുടെ യുദ്ധം, അവസാനം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 8 കോടിക്ക് ആണ് താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 2 കോടിയിൽ തുടങ്ങിയ ലേലം രാജസ്ഥാനും മുംബൈ ഇന്ത്യൻസും കൂടെ ലേലം 6 കോടിയിൽ എത്തിച്ചു. പിന്നീട് സൺ റൈസേഴ്സും ലേലത്തിൽ ചേർന്നു. കഴിഞ്ഞ സീസണിൽ ആർച്ചർ രാജസ്ഥാൻ റോയൽസിനൊപ്പം ആയിരുന്നു എങ്കിലും പരിക്ക് കാരണം കളിക്കാൻ ആയിരുന്നില്ല. ഈ സീസണിലും ആർച്ചർ കളിക്കില്ല. താരം ഇപ്പോഴും പരിക്കിൽ നിന്ന് മുക്തനായി വരികയാണ്.

ഐ പി എല്ലിൽ താരം 35 മത്സരങ്ങളിൽ നിന്ന് 46 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇക്കോണമി 7 മാത്രമെ ഉള്ളൂ എന്നതും ആർച്ചറിനായി ക്ലബുകൾ പോരിടാൻ കാരണമായി.