Site icon Fanport

അനിൽ കുംബ്ലെ കിങ്‌സ് ഇലവൻ പഞ്ചാബിലേക്ക്

മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെ ഇന്ത്യൻ പ്രീമിയർ ലീഗ് കിങ്‌സ് ഇലവൻ പഞ്ചാബിലേക്ക്. ക്രിക്കറ്റുമായ ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ തലവനായിട്ടാണ് അനിൽ കുംബ്ലെ കിങ്‌സ് ഇലവൻ പഞ്ചാബിൽ എത്തുക. നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂരിന്റെയും മുംബൈ ഇന്ത്യൻസിന്റെയും മുഖ്യ ഉപദേഷ്ട്ടാവായി കുംബ്ലെ പ്രവർത്തിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയെ ടീമിന്റെ സഹ പരിശീലകനാണ് നിയമിച്ചിട്ടുണ്ട്. നേരത്തെ ബംഗ്ളദേശ്ടീമിന്റെ സ്പിൻ പരിശീലകനായിരുന്നു ജോഷി. ബാറ്റിംഗ് പരിശീലകനായി മുൻ ഓസ്‌ട്രേലിയൻ താരം ജോർജ് ബെയ്‌ലിയെയും നിയമിച്ചിട്ടുണ്ട്. ബെയ്‌ലിയുടെ ക്യാപ്റ്റൻസിയിലാണ് 2014ൽ കിങ്‌സ് ഇലവൻ പഞ്ചാബ് ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ എത്തിയത്.

മുൻ സൗത്ത് ആഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിങ് പരിശീലകനാവുമെന്നാണ് കരുതപ്പെടുന്നത്. മുൻ വെസ്റ്റിൻഡീസ് താരം വാൽഷിനെ ബൗളിംഗ് പരിശീലകനായും സ്കൗട്ട് ടീമിന്റെ ചുമതലയും നൽകിയിട്ടുണ്ട്.

Exit mobile version