Site icon Fanport

ഐപിഎൽ ഫൈനലിന് ശേഷം അമ്പാട്ടി റായിഡുവിന്റെ റിട്ടയര്‍മെന്റ്

ഐപിഎലില്‍ നിന്ന് താന്‍ റിട്ടയര്‍ ചെയ്യുകയാണെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം അമ്പാട്ടി റായിഡു. 13 വര്‍ഷത്തെ ഐപിഎൽ കരിയറിന് താരം ഇതോടെ വിരാമമിടും. മുംബൈ ഇന്ത്യന്‍സിനെ ആണ് താരം ആദ്യം പ്രതിനിധീകരിച്ചത്. അതിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് എത്തി.

ഐപിഎലില്‍ 14 സീസണുകളിലായി 204 മത്സരങ്ങള്‍ കളിച്ച താരം 11 പ്ലേ ഓഫിലും 8 ഫൈനലിലും കളിച്ച ശേഷം അഞ്ച് ട്രോഫിയാണ് നേടിയിട്ടുള്ളത്. ഇത്തവണ ചെന്നൈ വിജയിക്കുകയാണെങ്കിൽ താരത്തിന് ആറാം കിരീടം സ്വന്തമാകും. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം സ്ഥിരീകരിച്ചത്.

2022ൽ താരം റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ചെന്നൈ ടീം മാനേജ്മെന്റുമായി സംസാരിച്ച ശേഷം മടങ്ങിയെത്തുകയായിരുന്നു. ഒരു ശതകം അടക്കം 4000ത്തിധികം റൺസാണ് താരം നേടിയിട്ടുള്ളത്.

Exit mobile version