Picsart 23 12 19 15 23 53 251

11.5 കോടി കൊടുത്ത് അൽസാരി ജോസഫിനെ സ്വന്തമാക്കി ആർ സി ബി

വെസ്റ്റിൻഡീസ് പേസ് ബൗളർ അൽസാരി ജോസഫിനെ *** സ്വന്തമാക്കി. ഒരു കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഡെൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്സും ആണ് താരത്തിനായി ആദ്യം മത്സരിച്ചത്. 3 കോടി ആയപ്പോൾ ചെന്നൈ പിന്മാറി. പിന്നെ ലഖ്നൗവും ഡെൽഹിയും തമ്മിലായി മത്സരം. 7 കോടിക്ക് മുകളിൽ ലേലം എത്തിയപ്പോൾ ആർ സി ബിയും ലേലത്തിൽ ഇറങ്ങി. 11.5 കോടിക്ക് അൽസാരി ജോസഫിനെ ആർ സി ബി സ്വന്തമാക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് ഒപ്പം ആയിരുന്നു അൽസാരി ജോസഫ് കളിച്ചത്. 27കാരൻ മുമ്പ് മുംബൈ ഇന്ത്യൻസിനു വേണ്ടിയും ഐ പി എൽ കളിച്ചിട്ടുണ്ട്. ഐ പി എല്ലിൽ ആകെ 19 മത്സരങ്ങൾ കളിച്ച അൽസരി ജോസഫ് 20 വിക്കറ്റ് ആണ് ഇതുവരെ നേടിയിട്ടുള്ളത്.

Exit mobile version