Site icon Fanport

ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് ഓൾ സ്റ്റാർ മത്സരം നടക്കില്ല

ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് ലീഗിലെ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി ഓൾ സ്റ്റാർ മത്സരം നടത്താനുള്ള ബി.സി.സി.ഐ ശ്രമം നടക്കില്ലെന്ന് സൂചനകൾ. ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി മുൻകൈ എടുത്താണ് ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുൻപ് ഓൾ സ്റ്റാർ മത്സരം നടത്താൻ പദ്ധതിയിട്ടത്. ഐ.പി.എൽ ടീമുകളെ രണ്ടു ഭാഗമായി തിരിച്ചാണ് നേരത്തെ മത്സരം നടത്താൻ ഉദ്ദേശിച്ചിരുന്നത്.

എന്നാൽ താരങ്ങളെ മത്സരത്തിന് വിട്ടുനൽകാൻ ടീമുകൾ വിമുഖത കാണിച്ചതോടെയാണ് ഓൾ സ്റ്റാർ മത്സരം നടത്തുന്നതിൽ നിന്ന് ബി.സി.സി.ഐ പിറകോട്ട് പോവാൻ കാരണം. കഴിഞ്ഞ ആഴ്ച ബി.സി.സി.ഐ 2020 ഐ.പി.എൽ സീസണിലേക്കുള്ള ഫിക്സ്ചറുകൾ പ്രഖ്യാപിച്ചപ്പോൾ ഓൾ സ്റ്റാർ മത്സരത്തെ പറ്റിയുള്ള ഒരു വിവരവും പുറത്തുവിട്ടിരുന്നില്ല. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബി.സി.സി.ഐ ഓൾ സ്റ്റാർ മത്സരം സീസൺ തുടങ്ങുന്നതിന് മുൻപ് നടക്കില്ലെന്ന് ഐ.പി.എൽ ടീമുകളെ അറിയിച്ചിട്ടുണ്ട്.

Exit mobile version