അമേരിക്കയില്‍ നിന്ന് ആദ്യമായി ഒരു താരം ഐപിഎലിലേക്ക്, ഹാരി ഗുര്‍ണേയ്ക്ക് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് അലി ഖാന്‍

യുഎസ്എയുടെ അലി ഖാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചിരിക്കുന്നു. പരിക്ക് മൂലം ഐപിഎലില്‍ നിന്ന് പിന്മാറിയ ഹാരി ഗുര്‍ണേയുടെ പകരക്കാരനായാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഈ താരത്തെ സ്വന്തമാക്കിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്ത താരം എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് നേടിയിരുന്നു.

ലീഗിലെ കിരീട ജേതാക്കളായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായിരുന്ന താരത്തെ അതെ ടീമിന്റെ ഉടമസ്ഥരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അമേരിക്കയില്‍ നിന്ന് ഐപിഎലില്‍ എത്തുന്ന ആദ്യത്തെ താരം എന്ന ബഹുമതി കൂടി അലി ഖാന്‍ സ്വന്തമാക്കി.