വാഷിംഗ്ടൺ സുന്ദര്‍ ആര്‍സിബിയ്ക്കൊപ്പമില്ല, പകരം അക്ഷ് ദീപ്

പരിക്കേറ്റ് വാഷിംഗ്ടൺ സുന്ദര്‍ ആര്‍സിബിയ്ക്കൊപ്പം യുഎഇയിലേക്കില്ല. പകരം ബംഗാളിന്റെ മീഡിയം പേസര്‍ അക്ഷ് ദീപിനെ ടീം സ്വന്തമാക്കിയിട്ടുണ്ട്. കൈ വിരലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പാണ് സുന്ദറിന് പരിക്കേറ്റത്.

സന്നാഹ മത്സരത്തിനിടെ മുഹമ്മദ് സിറാജിന്റെ പന്തിൽ പരിക്കേറ്റ താരം ഉടനെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അക്ഷ് ദീപ് ആര്‍സിബിയ്ക്കൊപ്പം നെറ്റ് ബൗളറായി ചേര്‍ന്ന താരമാണ്. അദ്ദേഹത്തിനിപ്പോള്‍ പ്രധാന ടീമിലേക്ക് അവസരം ലഭിച്ചിട്ടുണ്ട്.