Site icon Fanport

IPL 2021: ഐ.പി.എല്ലിനായി അഫ്ഗാൻ താരങ്ങൾ യു.എ.ഇയിൽ എത്തി

ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിനായി അഫ്ഗാൻ താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയും യു.എ.ഇയിൽ എത്തി. യു.എ.ഇയിൽ എത്തിയ താരങ്ങൾ ക്വാറന്റീനിൽ ആണെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ അഫ്ഗാനിസ്ഥാനിൽ നിലവിലെ സാഹചര്യത്തിൽ ഇരു താരങ്ങളുടെയും കുടുംബങ്ങളെയും സൺറൈസേഴ്‌സ് ഹൈദരാബാദ് മാനേജ്‌മന്റ് പരിപാലിക്കുമെന്ന് ടീമിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കൂടാതെ കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും ശ്രീലങ്ക – ദക്ഷിണാഫ്രിക്ക പരമ്പരയിൽ നിന്നും വരുന്ന താരങ്ങൾ 2 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയതിന് ശേഷം ടീമിനൊപ്പം ചേരാൻ കഴിയും. സെപ്റ്റംബർ 19ന് ദുബായിൽ വെച്ച് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് – മുംബൈ ഇന്ത്യൻസ് പോരാട്ടത്തോടെയാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക.

Exit mobile version