Picsart 24 05 09 10 47 25 037

അഭിഷേക് ഒരു റിസേർവ് പ്ലയർ ആയെങ്കിലും ഇന്ത്യൻ ടീമിൽ വേണമായിരുന്നു – ഹർഭജൻ

സൺറൈസേഴ്‌സ് ഓപ്പണർ അഭിഷേക് ശർമ്മ ഒരു റിസേർവ് പ്ലയർ ആയെങ്കിലും ഇന്ത്യൻ ടീമിൽ ഉണ്ടാകണം ആയിരുന്നു എന്ന് ഹർഭജൻ സിംഗ്. ഇന്നലെ അഭിഷേക് ലഖ്നൗവിന് എതിരെ വെറും 28 പന്തിൽ 75 റൺസ് അടിച്ച് അവരെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചിരുന്നു. ട്രാവിസ് ഹെഡിനൊപ്പം 167 റൺസ് കൂട്ടുകെട്ട് ആണ് അഭിഷേക് ഇന്നലെ പടുത്തത്‌.

“ഹൈദരാബാദിൽ എന്താണ് സംഭവിച്ചത്! ട്രാവിസ്ഹെഡും അഭിഷേക് ശർമ്മയും സിംഗിൾസ് എടുക്കുന്നത് പോലെ സിക്‌സറുകൾ പറത്തി. 9.4 ഓവറിൽ 165 റൺസ് പിന്തുടർന്നു. ടീം ഇന്ത്യ അഭിഷേകിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണോ? റിസേർവ്സ് ആയെങ്കിലും” ബുധനാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഹർഭജൻ ചോദിച്ചു.

ഇന്ത്യ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ അഭിഷേകിന് അവസരം ഉണ്ടായിരുന്നില്ല. എന്നാൽ ലോകകപ്പിന് അല്ലെങ്കിൽ അതിനു പിന്നാലെ അഭിഷേക് ഇന്ത്യൻ ടീമിലേക്ക് എത്തും എന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധർ വിശ്വസിക്കുന്നത്.

Exit mobile version