അഞ്ച് പന്തുകള്‍ക്കിടെ തന്റെയും ഫിലിപ്പേയുടെയും രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി – എബിഡി

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള തോല്‍വിയ്ക്ക് കാരണമെന്തെന്ന് വ്യക്തമാക്കി ടീമിന്റെ സൂപ്പര്‍ ബാറ്റ്സ്മാന്‍ എബി ഡി വില്ലിയേഴ്സ്. തുടക്കത്തില്‍ സന്ദീപ് ശര്‍മ്മ നല്‍കിയ പ്രഹരങ്ങള്‍ക്ക് ശേഷം ജോഷ്വ ഫിലിപ്പേയും എബിഡിയും ചേര്‍ന്ന് ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും അഞ്ച് പന്തുകളുടെ വ്യത്യാസത്തില്‍ ഇരുവരുടെയും വിക്കറ്റുകള്‍ വീണതാണ് ടീമിന് തിരിച്ചടിയായത്.

ഡി വില്ലിയേഴ്സിനെ ഷഹ്ബാസ് നദീമും ഫിലിപ്പേയെ റഷീദ് ഖാനും പുറത്താക്കിയപ്പോള്‍ ആര്‍സിബി 76/4 എന്ന നിലയിലേക്ക് വീണു. ആ വിക്കറ്റ് വീഴ്ച ടീമിന്റെ സ്കോര്‍ 20-30 റണ്‍സ് വരെ കുറവ് വരുത്തുവാന്‍ കാരണമായെന്നും ഡി വില്ലിയേഴ്സ് വ്യക്തമാക്കി.

എന്നാലും മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പിച്ച് വളരെ മാറിയെന്നും ഡ്യൂ ഫാക്ടര്‍ കൂടി പരിഗണിക്കുമ്പോള്‍ 140 എന്ന സ്കോറും മതിയാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് എബിഡി അഭിപ്രായപ്പെട്ടു.

Exit mobile version