റോയല്‍ ചലഞ്ചേഴ്സിനെ വിജയത്തിലേക്ക് നയിച്ച് എബിഡി

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ച് എബി ഡി വില്ലിയേഴ്സ് വെടിക്കെട്ട്. ഋഷഭ് പന്തും(85) ശ്രേയസ്സ് അയ്യരും(52) റണ്‍സും നേടി ഡല്‍ഹിയെ 174 റണ്‍സിലേക്ക് എത്തിച്ചുവെങ്കിലും എബിഡിയുടെ ഒറ്റയാള്‍ പ്രകടനത്തിനു മുന്നില്‍ ഈ യുവതാരങ്ങളുടെ ഇന്നിംഗ്സ് മങ്ങി പോകുകയായിരുന്നു. മനന്‍ വോറയെ(2) മാക്സ്വെല്‍ പുറത്താക്കിയ ശേഷം വിരാട് കോഹ്‍ലിയും(30)-എബിഡിയും ചേര്‍ന്ന് ബാംഗ്ലൂരിനെ അനായാസ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ട്രെന്റ് ബോള്‍ട്ട് അവിശ്വസനീയമായ ക്യാചിലൂടെ വിരാടിനെ മടക്കിയത്.

എന്നാല്‍ കോഹ്‍ലിയുടെ പുറത്താകലൊന്നും ബാധിക്കാതെ എബിഡി തന്റെ തകര്‍പ്പനടികള്‍ നിര്‍ബാധം തുടര്‍ന്നു. 24 പന്തില്‍ അര്‍ദ്ധ ശതകം തികച്ച ഡി വില്ലിയേഴ്സ് അനായാസം ഗ്യാപുകള്‍ കണ്ടെത്തുകയായിരുന്നു.

13 പന്തുകള്‍ ശേഷിക്കെ ആര്‍സിബി വിജയത്തിലെത്തുമ്പോള്‍ എബിഡി 39 പന്തില്‍ 90 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial