Site icon Fanport

ഓക്ഷനിൽ ആർ സി ബി ബൗളിംഗ് ശക്തമാക്കണം എന്ന് ഡി വില്ലിയേഴ്സ്

ഐ പി എൽ മിനി ഓക്ഷനിൽ ആർ സി ബി ബൗളിംഗ് ഡിപാർട്മെന്റ് ശക്തമാക്കണം എന്ന് എ ബി ഡിവില്ലിയേഴ്സ്. പ്രധാനപ്പെട്ട പല ബൗളർമാരെയും ആർ സി ബി റിലീസ് ചെയ്തിട്ടുണ്ട് അതുകൊണ്ട് ആ മേഖല ശക്തമാക്കേണ്ടതുണ്ട് എന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു.

ആർ സി ബി 23 11 30 02 38 09 164

“ബൗളിംഗിൽ മുഹമ്മദ് സിറാജും റീസ് ടോപ്‌ലിയും ഉണ്ട്. അവർക്ക് കുറച്ച് അനുഭവപരിചയവുമുണ്ട്, പക്ഷേ റിലീസ് ചെയ്ത കളിക്കാരുടെ പട്ടിക കണ്ടാൽ അവർ വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹേസിൽവുഡ് എന്നിവർ ഉണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിൽ ആ മൂവരും ആർ സി ബിക്ക് ധാരാളം ഗെയിമുകൾ ജയിപ്പിച്ച് കൊണ്ടുത്തിട്ടുണ്ട്.” ഡി വില്ലിയേഴ്സ് പറയുന്നു.

“പ്രത്യേകിച്ച് ഹേസിൽവുഡ്. ആ ബൗളിംഗ് ലൈനപ്പിനെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് ആയിരുന്നു” ഡിവില്ലിയേഴ്സ് പറഞ്ഞു.

“വർഷങ്ങളായി ആർ‌സി‌ബിയുടെ ബൗളിംഗ് മേഖലയിൽ ദൗർബല്യം ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ പന്തെറിയുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം,” ഡിവില്ലിയേഴ്സ് പറഞ്ഞു.

Exit mobile version