Picsart 24 03 20 17 40 31 395

IPL ലോകത്തെ ഏറ്റവും മികച്ച സ്പോർട്സ് ലീഗാണ് എന്ന് ഡി വില്ലിയേഴ്സ്

മുൻ ദക്ഷിണാഫ്രിക്കൻ ഇൻ്റർനാഷണലും റോയൽ ചലഞ്ചേഴ്‌സ് താരവുമായിരുന്ന എബി ഡിവില്ലിയേഴ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗിനെ (IPL) ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയും ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് ലീഗ് ആയും വിശേഷിപ്പിച്ചു.

CNN-News18-ൻ്റെ റൈസിംഗ് ഭാരത് ഉച്ചകോടിയിൽ സംസാരിക്കുക ആയിരുന്നു ഡിവില്ലിയേഴ്‌സ്. “ഐപിഎൽ തീർച്ചയായും ക്രിക്കറ്റിൻ്റെ കേന്ദ്ര ബിന്ദുവിൽ ഒന്നാണ്; അത് ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പോവുകയാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ലീഗുമാണ്.” ഡി വില്ലിയേഴ്സ് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 17-ാം പതിപ്പ് ഈ വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ആരംഭിക്കാൻ ഇരിക്കെ ആണ് ഡി വില്ലിയേഴ്സിന്റെ പ്രസ്താവന.

Exit mobile version