ഐപിഎല്‍ ഫൈനല്‍ സംപ്രേക്ഷണം 17 ചാനലുകളില്‍

ഐപിഎല്‍ 2018 ഫൈനല്‍ മത്സരം ക്രിക്കറ്റ് ആരാധകരിലേക്ക് എത്തുന്നത് 17 ചാനലുകളില്‍. ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഫൈനല്‍ മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലൂടെ 17 ചാനലുകളിലൂടെ 8 വ്യത്യസ്ത ഭാഷയില്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സ്റ്റാര്‍ സ്പോര്‍ട്സ് അറിയിച്ചിരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ബംഗാളി കന്നഡ എന്നിവയ്ക്ക് പുറമേ മറാത്തിയിലും മലയാളത്തിലും ഐപിഎല്‍ ഫൈനല്‍ ലഭ്യമായിരിക്കുമെന്നാണ് അറിയുന്നത്.

സ്റ്റാര്‍ സ്പോര്‍ട്സിന്റെ 17 ചാനലുകളില്‍ ഇന്ന് ഐപിഎല്‍ ഫൈനല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തില്‍ ഏഷ്യാനെറ്റ് മൂവീസിലും ഐപിഎല്‍ ഫൈനല്‍ കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial