Picsart 24 04 12 00 34 34 482

250നു മുകളിൽ റൺ നേടണമായിരുന്നു, ഞങ്ങളുടെ ബൗളിംഗ് ശക്തമല്ല – ഫാഫ് ഡു പ്ലസിസ്

ആർ സി ബിയുടെ ബൗളിംഗ് ശക്തമല്ല എന്ന് സമ്മതിച്ച് ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ്‌. വിജയിക്കണം എങ്കിൽ 250ന് മുകളിൽ സ്കോർ നേടേണ്ടി വരും എന്നും ഫാഫ് മുംബൈ ഇന്ത്യൻസിന് എതിരായ മത്സര ശേഷം പറഞ്ഞു. ഇന്നലെ 200ന് അടുത്ത് സ്കോർ നേടിയിട്ടും മുംബൈ അത് 16 ഓവറിലേക്ക് ചെയ്സ് ചെയ്തിരുന്നു.

“വിജയിക്കണം എങ്കിൽ ആദ്യം എങ്ങനെയെങ്കിലും കുറച്ച് ടോസുകൾ വിജയിക്കേണ്ടതുണ്ട്, രണ്ടാമതായി, മുംബൈ നന്നായി കളിച്ചു, ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തി, ഞങ്ങൾ ഒരുപാട് തെറ്റുകൾ വരുത്തി, പ്രത്യേകിച്ച് പവർപ്ലേ സമയത്ത്.” ഫാഫ് പറഞ്ഞു.

“ഞങ്ങൾക്ക് 250+ റൺ എടുക്കണമായിരുന്നു. ഡ്യൂ കാരണം ഞങ്ങളുടെ ബൗളർമാർ ബുദ്ധിമുട്ടി. ബാറ്റ് ഉപയോഗിച്ച് നമുക്ക് വിജയിക്കനുള്ള വഴികൾ കണ്ടെത്തേണ്ടിവരും, വലിയ സ്‌കോറുകൾ നേടണം, ഞങ്ങളുടെ ബൗളിംഗ് ഞങ്ങളുടെ ഏറ്റവും ശക്തമായ ഘടകം അല്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷേ അത് കൈകാര്യം ചെയ്യാനുള്ള വഴികൾ ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്.” ഫാഫ് പറഞ്ഞു.

Exit mobile version