Picsart 24 05 11 15 33 23 619

IPL 2025 ലേലത്തിന് രജിസ്റ്റർ ചെയ്തത് 1500ൽ അധികം താരങ്ങൾ, പന്ത്, രാഹുൽ, ശ്രേയസ് എന്നിവർക്ക് 2 കോടി അടിസ്ഥാന വില

ഐപിഎൽ 2025 ലേലത്തിനായി 1,574 താരങ്ങൾ രജിസ്റ്റർ ചെയ്തു. കളിക്കാരുടെ നീണ്ട പട്ടികയിൽ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്ക്‌സ് ഇല്ല. തൻ്റെ ഫിറ്റ്‌നസ് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞ ഐപിഎൽ സീസൺ ഒഴിവാക്കിയ സ്റ്റോക്‌സ് വീണ്ടും ഐ പി എൽ ഒഴിവാക്കാൻ തീരുമാനിച്ചു.

ഋഷഭ് പന്ത്, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുൾപ്പെടെ പ്രമുഖ ഇന്ത്യൻ താരങ്ങൾ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് ആണ് ലേലത്തിൽ രജിസ്റ്റർ ചെയ്തത്. മറ്റ് ഇന്ത്യൻ താരങ്ങളായ ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി എന്നിവരും 2 കോടി എന്ന അടിസ്ഥാന വിലയിൽ ആണ് ഉള്ളത്.

സൗദി അറേബ്യയിലെ ജിദ്ദയിൽ നവംബർ 24 മുതൽ 25 വരെ ആണ് ലേലം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്‌. പഞ്ചാബ് കിംഗ്‌സിനാൺ. ഏറ്റവും കൂടുതൽ പേഴ്സിൽ പണം ബാക്കിയുള്ളത്. രണ്ട് താരങ്ങളെ മാത്രം നിലനിർത്തിയ അവർക്ക് 110.5 കോടി രൂപ ബാക്കിയുണ്ട്.

മിച്ചൽ സ്റ്റാർക്ക്, ജോഫ്ര ആർച്ചർ, ഇംഗ്ലണ്ടിൻ്റെ ജെയിംസ് ആൻഡേഴ്സൺ എന്നിവരെപ്പോലുള്ള കളിക്കാർ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Exit mobile version