ബേബി ഡിവില്ലിയേഴ്സിന് മൂന്ന് കോടി, ദക്ഷിണാഫ്രിക്കൻ യുവതാരത്തെ റാഞ്ചി മുംബൈ ഇന്ത്യൻസ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കൻ അണ്ടർ 19 താരം ഡിവാൾഡ് ബ്രെവിസിനെ സ്വന്തമാക്കി മുബൈ ഇന്ത്യൻസ്. ബേബി ഡിവില്ലിയേഴ്സെന്ന വിളിപ്പേരുള്ള ബ്രെവിസിനെ 3 കോടി നൽകിയാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്.

വെസ്റ്റ് ഇൻഡീസിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ടോപ്പ് സ്കോററായിരുന്നു ബ്രെവിസ്. ആറ് മത്സരങ്ങളിൽ 84.33 ആവറേജിൽ 506 റൺസാണ് യുവതാരം അടിച്ച് കൂട്ടിയത്. അതിൽ തന്നെ രണ്ട് സെഞ്ചുറികളും മുന്ന് അർദ്ധ സെഞ്ചുറികളും ഉൾപ്പെടും. സിഎസ്എ പ്രൊവിഷണൽ കപ്പിൽ ടി20 അരങ്ങേറ്റവും ബ്രെവിസ് നടത്തി.