Picsart 23 04 27 23 53 27 999

സഞ്ജുവിന്റെ ക്യാപ്റ്റൻസി ധോണിയെ പോലെ എന്ന് രവി ശാസ്ത്രി

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസന്റെ ക്യാപ്റ്റൻസി എം എസ് ധോണിയെ പോലെ ആണെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. “എംഎസ് ധോണിക്ക് സമാനമായ ഗുണങ്ങൾ സഞ്ജുവിനുണ്ട്,” എന്ന് അദ്ദേഹം ക്രിക്ക്ഇൻഫോയോട് പറഞ്ഞു.

“അവൻ വളരെ ശാന്തനുമാണ്. അവൻ വികാരങ്ങൾ മുഖത്ത് കാണിക്കുന്നില്ലെങ്കിലും, അവൻ തന്റെ കളിക്കാരുമായി നന്നായി ആശയവിനിമയം നടത്തുന്നുണ്ട്.” രവി ശാസ്ത്രി പറഞ്ഞു.

“അദ്ദേഹം എത്രത്തോളം ക്യാപ്റ്റൻസിയിൽ തുടരുന്നോ അത്രയധികം അനുഭവം ഉണ്ടാക്കാനുൻ അതിൽ നിന്ന് പഠിക്കാനും ആകും എന്ന് ഞാൻ കരുതുന്നു.”

“സഞ്ജുവിൽ ഒരു ലീഡർ ഉണ്ട്. അവസാന രണ്ട് ഗെയിമുകളിൽ അദ്ദേഹം സന്തോഷവാനായിരുന്നില്ലെന്നും നിങ്ങൾക്ക് കാണാൻ കഴിയും. അവൻ അത് പറഞ്ഞില്ലെങ്കിലും. അവർക്ക് ജയിക്കാൻ കഴിയുമായിരുന്ന മത്സരങ്ങൾ പരാജയപ്പെട്ടതിൽ അവൻ സംതൃപ്തനല്ലെന്ന് നിങ്ങൾക്ക് പുറത്ത് നിന്ന് മനസ്സിലാക്കാം” ശാസ്ത്രി പറഞ്ഞു.

Exit mobile version