ഹർഷൽ പട്ടേലിന്റെ അഭാവം തിരിച്ചടിയായി : ഡു പ്ലെസി

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേലിന്റെ അഭാവം ടീമിന് തിരിച്ചടിയായെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസി. മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് 23 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു.

തന്റെ സഹോദരിയുടെ മരണത്തെ തുടർന്ന് ഹർഷൽ പട്ടേൽ ടീമിന്റെ ബയോ ബബിൾ വിട്ടിരുന്നു. ഇതിനെ തുടർന്നാണ് താരത്തിന് ടീമിനൊപ്പം കളിയ്ക്കാൻ കഴിയാതെ പോയത്. മത്സരത്തിൽ മോശം ബൗളിംഗ് പ്രകടനം പുറത്തെടുത്ത റോയൽ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് 216 റൺസാണ് അടിച്ചുകൂട്ടിയത്. 88 റൺസ് നേടിയ റോബിൻ ഉത്തപ്പയും പുറത്താവാതെ 95 റൺസ് നേടിയ ശിവം ഡുബെയുമാണ് മത്സരം ആർ.സി.ബിയിൽ നിന്ന് അകറ്റിയത്.